KOYILANDY DIARY

The Perfect News Portal

മെമ്പറെ മാറ്റി നിർത്തിയതിൽ പ്രതിഷേധം. ബി.ജെ.പി ബദൽ ഉദ്ഘാടനം നടത്തി

മെമ്പറെ മാറ്റി നിർത്തിയതിൽ പ്രതിഷേധം. ബി.ജെ.പി ബദൽ ഉദ്ഘാടനം നടത്തി. കൊയിലാണ്ടി:  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടംവള്ളി – എളാട്ടേരി നടപ്പാത ഉദ്ഘാടന ചടങ്ങിൽ നിന്ന് അഞ്ചാം വാർഡ് മെമ്പർ ജ്യോതി നളിനത്തെ മാറ്റി നിർത്താനുള്ള ശ്രമത്തിനെതിരെ വാർഡ് മെമ്പറെ കൊണ്ട് ബദൽ ഉദ്ഘാടനം നടത്തി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു.
നാട്ടുകാരുടെയും ബി.ജെ.പി പ്രവർത്തകരുടെയും സഹായത്തോടെ വാർഡ് മെമ്പർ ജ്യോതി നളിനം നാടമുറിച്ച് നടപ്പാത ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആ.ർ ജയ്കിഷ്, ജനറൽ സെക്രട്ടറി നിധിൻ, വിനിൽ രാജ്, വത്സരാജ്, എൻ.കെ. ബിജു, കെ.ടി.കെ. സന്തോഷ്, മുകേഷ്, നാണു, ജിതേഷ് ബേബി തുടങ്ങിയവർ സംസാരിച്ചു.
Advertisements