KOYILANDY DIARY

The Perfect News Portal

കേരള യൂത്ത് ഫ്രണ്ട് (എം) കൺവെൻഷൻ നടത്തി

കൊയിലാണ്ടി: കേരള യൂത്ത് ഫ്രണ്ട് (എം) കൺവെൻഷൻ നടത്തി. യുവാക്കൾ കാർഷികരംഗത്തേക്ക് കടന്നു വരണമെന്നും, കൃഷിയിലേക്കും കളികളിലേക്കും യുവാക്കൾ മാറിയാൽ മാത്രമേ മയക്കു മരുന്നു പോലുള്ള മാരക വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നും, അന്യാധീനപ്പെട്ട കളികൾ നാട്ടിൻപുറങ്ങളിലേക്ക് തിരിച്ചു വരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ട നിരവധി പ്രവർത്തകരാണ് ചെങ്ങോട്ടുകാവ്, എളാട്ടേരി ഭാഗത്തു നിന്നും കേരള യൂത്ത് ഫ്രണ്ട്(എം) ലേക്ക് കടന്നു വന്നത്. യൂത്ത് ഫ്രണ്ട് (എം ) ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി.സനീഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഒപ്പം പുതുതായി കേരളയൂത്ത് ഫ്രണ്ടിൽ ചേർന്നവർക്ക് മെമ്പർഷിപ്പ് നൽകി. വിഷ്ണുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സുധീഷ്, രാഗിൻ, അജയ് വിഷ്ണു, വിനോദൻ, അൻവിൻ, ജയൻ എന്നിവർ സംസാരിച്ചു.