KOYILANDY DIARY

The Perfect News Portal

വിദേശത്ത് ജോലിതട്ടിപ്പിനിരയായ യുവതിയെ രക്ഷപെടുത്തി

തൊടുപുഴവിദേശത്ത് ജോലിതട്ടിപ്പിനിരയായ യുവതിയെ രക്ഷപെടുത്തി. തൊടുപുഴയ്ക്കു സമീപമുള്ള യുവതി കാഞ്ഞാര്‍ സ്വദേശി ആസാദ് എന്ന ഏജന്റു വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ റിയാദിലെത്തിയത്. എന്നാല്‍ അവിടെ അറബിയുടെ വീട്ടില്‍ അടിമപ്പണിയാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഏജന്റിനെ വിളിച്ചപ്പോള്‍ കുറേനാള്‍ അവിടെ ജോലി ചെയ്താല്‍ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടുതടങ്കലിലായ അവസ്ഥയില്‍ യുവതിയുടെ ബന്ധുക്കള്‍ ഐ.എന്‍.റ്റി. യു.സി. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ബിബിന്‍ വഴി ഡി.സി.സി. ജനറല്‍ സെക്രട്ടറി ചാര്‍ളി ആന്റണിയോട് സഹായം അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് ചാര്‍ളി ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി റിയാദിലുള്ള അഷറഫ് മൂവാറ്റുപുഴയുമായി ബന്ധപ്പെട്ടു. സൗദി അറേബ്യയിലുള്ള ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ സെക്രട്ടറി ഇസ്മഈല്‍ എരുമേലി യുവതിയുടെ താമസസ്ഥലം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒ.ഐ.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സജാദ്ഖാന്‍, മലയാളി സമാജം പ്രസിഡന്റ് ബാബു, സെക്രട്ടറി ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് യുവതിയെ വീട്ടില്‍ നിന്നും രക്ഷിച്ച് ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു.

13 ദിവസത്തോളം എംബസിയില്‍ താമസിച്ചശേഷം യുവതിയെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളും ഡി.സി.സി. ജനറല്‍ സെക്രട്ടറി ചാര്‍ളി ആന്റണി, അരുണ്‍ പൂച്ചക്കുഴി തുടങ്ങിയവരും വിമാനത്താവള ത്തിലെത്തിയിരുന്നു. ഏജന്റ് യുവതിയെ 18,000 റിയാലിന് വില്‍ക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. നിരവധി യുവതികള്‍ തട്ടിപ്പിനിരയായെങ്കിലും ദിവസവും നിരവധി ആളുകളെയാണ് വ്യാജ ഏജന്റുമാര്‍ ഗള്‍ഫ് നാടുകളിലേയ്ക്ക് കയറ്റി വിടുന്നത്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *