KOYILANDY DIARY

The Perfect News Portal

പെട്രോളിയം ഉൽപ്പന്ന വിലവർദ്ധന ഉള്ളിയേരി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ

ഉള്ളിയേരി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ തുടർച്ചയായി പെട്രോൾ ഡീസൽ പാചക വാതകം മുതലായവയുടെ വില തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ ജനതാദൾ എസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ളിയേരി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

ധർണ ജില്ലാവൈസ് പ്രസിഡന്റ്‌ ഇ അഹമ്മദ്മാസ്റ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി കെ കരുണാകരൻ അധ്യക്ഷതവഹിച്ചു, ശശി തയ്യുള്ളതിൽ, അബു മാണിക്കോത്ത്, ടി ആർ എസ്സ്.  തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മറ്റി നിയോജക മണ്ഡലം തോറും നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്. അരുൺ നമ്പിയാട്ടിൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *