കൊരയങ്ങാട് കലാക്ഷേത്രത്തിൽ സോപാന സംഗീത പഠന ക്ലാസ് ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാരംഗത്തെ പ്രശസ്ത സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ സോപാന സംഗീത പഠന ക്ലാസ് ആരംഭിച്ചു. സോപാന സംഗീത ആചാര്യൻ അമ്പലപ്പുഴ വിജയകുമാറിന്റെ ശിഷ്യനും സംസ്ഥാന സർക്കാരിന്റെ ക്ഷേത്രകലാ പുരസ്കാര ജേതാവുമായ മേള കലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിലാണ് പഠനം ആരംഭിച്ചത്.

കലാക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പി.പി സുധീർ അധ്യക്ഷത വഹിച്ചു. സന്തോഷ് കൈലാസ് സോപാന സംഗീതത്തെ കുറിച്ചു വിശദീകരിച്ചു. ശ്രീജിത്ത് മാരാമുറ്റം, കളിപ്പുരയിൽ രവീന്ദ്രൻ, കുന്നക്കണ്ടി ബാലൻ, വി, മുരളീകൃഷ്ണൻ, പുത്തൻപുരയിൽ ബിജു സംസാരിച്ചു. ക്ലാസിലെക്കുള്ള പ്രവേശനം തുടരുന്നു.




