KOYILANDY DIARY.COM

The Perfect News Portal

സ്വീറ്റ് ഇംഗ്ലീഷ് മൊഡ്യൂൾ പ്രകാശനം ചെയ്തു

.
മേപ്പയ്യൂർ: സ്വീറ്റ് മേലടി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി മേലടി ഉപജില്ലയിലെ വിദ്യാലയങ്ങൾക്കായി തയ്യാറാക്കിയ സ്വീറ്റ് ഇംഗ്ലീഷ് മൊഡ്യൂൾ വി.ഇ.എം.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഉപജില്ലയിലെ  എൽ.പി,യു.പി. സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് മെന്റർ അധ്യാപകർക്ക് ഏകദിന പരിശീലനവും നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മുനീർ എരവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വീറ്റ് മേലടി ചെയർമാൻ പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ഇസ്മായിൽ മരിതേരി മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
.
‌
.
മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രേമചന്ദ്രൻ  മൊഡ്യൂൾ ഏറ്റുവാങ്ങി. മേലടി ബി.പി.സി. രാജീവൻ കൊടലൂർ, വിദ്യാരംഗം ജില്ലാ കോ-ഓർഡിനേറ്റർ ബിജു കാവിൽ, എച്ച്.എം. ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, സ്വീറ്റ് കൺവീനർ പി.അനീഷ്,ഐ.എം. കലേഷ്,കെ.ജെ.ഷാജു,എസ്.സന്ധ്യ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ
അധ്യാപകരുടെ ‘സാമൂഹ്യ പാഠം’ നാടകവും  അരങ്ങേറി.
Share news