KOYILANDY DIARY

The Perfect News Portal

ഗാന്ധി സ്ക്വയർ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് ഫിഷറീസ് യു.പി. സ്കൂളിന് മുൻ പ്രധാനാധ്യാപകൻ കെ രാജൻ സമർപ്പിച്ച മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ.പി.പി. അനാച്ഛാദനം ചെയ്തു. ജനപ്രതിനിധികളായ വി.കെ. സുധാകരൻ, വൈശാഖൻ എന്നിവർ മുഖ്യാതിഥികളായി. എസ്.എം.സി. ചെയർമാൻ രാജീവൻ, എസ്.എസ്.ജി ചെയർമാൻ ശശിധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് നവീൻ, ശില്പം നിർമ്മിച്ച കെ. റജികുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ.എം. സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി.
യു. ഷമീന ടീച്ചർ സ്വാഗതവും എ.കെ. അനില ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *