KOYILANDY DIARY.COM

The Perfect News Portal

കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വാഹനാപകടമാണിത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ തൃശൂര്‍ കണിമംഗലത്തുണ്ടായ ബസ് അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 

Share news
error: Content is protected !!