KOYILANDY DIARY

The Perfect News Portal

11-ാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കം

11-ാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കം. കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകരണ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയെക്കാളും 50% വരെ വിലക്കുറവിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിന് വിപുലമായ രീതിയിലാണ് സ്കൂൾ ബസാർ സംഘാടകർ ഒരുക്കിയിട്ടുള്ളത്.
Advertisements
പ്രമുഖ ബ്രാൻഡുകളായ Classmates, Camlin, Paper grid , Triveni, CVK, Apsara എന്നീ കമ്പനികളുടെ നോട്ട് പുസ്തകങ്ങളും, American tourister, Safari, Scoobeeday, Odyssia, Gimi, Sona, Dezire എന്നീ ബ്രാൻഡുകളുടെ ബാഗുകളും Popy, Dinesh, John’s, Sun എന്നീ കമ്പനികളുടെ കുടകളും കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ഒരുക്കിയിരിക്കുന്ന സ്കൂൾബസാറിൽ ലഭ്യമാണ്. ജൂൺ രണ്ടാം വാരം വരെ പ്രവർത്തിക്കുന്ന സ്കൂൾ ബസാറിൻ്റെ സേവനം പൊതു ജനങ്ങൾക്കും ലഭ്യമാണ്.