KOYILANDY DIARY

The Perfect News Portal

വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത, മാലിന്യമുക്ത നഗരസഭ” നഗരസഭാതല ശില്പശാല

നവകേരളം – വൃത്തിയുള്ള കേരളം ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി  കൊയിലാണ്ടി നഗരസഭയിൽ  ശിൽപശാല സംഘടിപ്പിച്ചു. ഇഎംഎസ് ടൗൺഹാളിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രജില സി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ തല കർമ്മ പദ്ധതി നഗരസഭ ക്ലീൻ സിറ്റി മാനേജർ ബാബുവും മാലിന്യ സംസ്കരണം പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടര്‍ സുരേഷ് എപി യും , മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സി രാജേഷ് വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ഇ കെ അജിത്ത് മാസ്റ്റർ, കെ ഷിജു മാസ്റ്റർ, നിജില പറവ കൊടി  എന്നിവർ സംസാരിച്ചു.
Advertisements
 പരിപാടിയിൽ കൗൺസിലർമാർ, കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, എഡിഎസ് മെമ്പർമാർ, ആശാ പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സ്കൂൾ അധികാരികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, സർക്കാർ ഓഫീസ് മേധാവികൾ, ഹരിത കർമ്മസേന പ്രവർത്തകർ, ഹെൽത്ത് ഇൻസ്പെക്ടർ മാർ എന്നിവർ പങ്കെടുത്തു. ശിൽപശാലയിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ  റിഷാദ് സ്വഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷീബ ടി.കെ നന്ദി പറഞ്ഞു.
മൂന്ന് ഘട്ടമായി ശുചിത്വ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശിൽപശാല തീരുമാനിച്ചു. അടിയന്തരഘട്ടം 2023 ജൂൺ 5 വരെ, ഹ്രസ്വകാല പ്രവർത്തനങ്ങൾ  2023 ഒക്ടോബർ 30 വരെ, ദീർഘകാല പ്രവർത്തനം 2024 മാർച്ച് 31 വരെ.
  • ജൈവ- അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് സംസ്കരിക്കൽ
  • വീടുകളിലും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങൾ പൂർണമായും ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ,
  • മാലിന്യ കൂനകൾ ഇല്ലാത്ത വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കൽ
  • ജലസ്രോതസ്സുകളുടെ സംരക്ഷണം
  • ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം. തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടുകളുടെ ശുചീകരണം, പൊതുസ്ഥലങ്ങളുടെ ശുചീകരണം, സർക്കാർ ഓഫീസുകളുടെ ശുചീകരണം, സ്കൂളുകളുടെ ശുചീകരണം, തുടങ്ങി മുഴുവൻ സ്ഥലങ്ങളും ശുചീകരിച്ച് ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കാനുള്ള കർമ്മ പദ്ധതിയാണ് നടപ്പിലാക്കുന്നത്.