KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ 1165 ഗ്രാം സ്വർണമിശ്രിതം പിടികൂടി

മലപ്പുറം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടി. മലപ്പുറം മൂന്നിയൂർ സ്വദേശിയായ  പതിയിൽ വിജേഷി (33) ൽ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.


ഇന്നലെയാണ് ജിദ്ദയിൽനിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വിജേഷ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ശരീരത്തിനുള്ളിൽ 4 ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം കണ്ടെത്തിയത്. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം ഈ കേസിൽ  മറ്റു തുടർനടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Advertisements

കള്ളക്കടത്തുസംഘം തനിക്ക്  ഒരു ലക്ഷം രൂപ വാ​ഗ്ദാനം ചെയ്‌തിരുന്നുവെന്നും അതിനുവേണ്ടിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നും വിജേഷ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.