KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി. കൊയിലാണ്ടി കൃഷിഭവനിലും സമീപ കൃഷി ഭവനുകളിലുമായി ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ജനകീയനായ കൃഷി അസിസ്റ്റൻ്റ്  ജിജിൻ.എം ന് കൃഷിശ്രീ കാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കൃഷി ഭവനിൽ നടന്ന ചടങ്ങിൽ നഗരസഭ വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ഉപഹാരം കൈമാറി. കൗൺസിലർ പ്രമോദ് മരുതൂർ, കൃഷി ഓഫീസർ വിദ്യാ. പി, ശുഭശ്രീ, എൽ. എസ്. ഋഷി ദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൃഷിശ്രീ സെക്രട്ടറി രാജഗോപാൽ സ്വാഗതവും പ്രസിഡണ്ട് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.