KOYILANDY DIARY

The Perfect News Portal

ജീവനക്കാരും അധ്യാപകരും ധർണ നടത്തി

കോഴിക്കോട്‌ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംസ്ഥാന ജീവനക്കാരും അധ്യാപകരും  ധർണ നടത്തി. ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം  ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു ധർണ.
കോഴിക്കോട് സിവിൽ സ്റ്റേഷന്‌ മുന്നിൽ  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനംചെയ്തു.
കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  വി പി രാജീവൻ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന എന്നിവർ സംസാരിച്ചു.  ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കെ എൻ സജീഷ് നാരായണൻ അധ്യക്ഷനായി. ജില്ലാ കൺവീനർ പി സി ഷജീഷ് കുമാർ സ്വാഗതം പറഞ്ഞു.