KOYILANDY DIARY

The Perfect News Portal

ഫയർമാന്റെ സന്ദർഭോചിതമായ ഇടപെടൽ തീപിടുത്തം ഒഴിവായി

കൊയിലാണ്ടി: ഫയർമാന്റെ സന്ദർഭോചിതമായ ഇടപെടലിൽ തീപിടുത്തം ഒഴിവായി.  ബാലുശ്ശേരിയിൽ നിന്നും കൊയിലാണ്ടി ഫയർ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന ജിനീഷ്കുമാർ പനായി ടൗണിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും പുകയും തീയും ഉയരുന്നത് കാണുകയും, ജനങ്ങൾ ദൂരേക്ക്‌ മാറി നിൽക്കുന്നതായും കണ്ടു.

ഉടൻതന്നെ ജിനീഷ്കുമാർ ബൈക്കിനടുത്ത് എത്തുകയും ബാറ്ററി ഷോട്ടായതാണ് തീപിടിത്തത്തിനു കാരണമെന്നും കണ്ടെത്തി. ഉടൻ തന്നെ തൻ്റെ ബാഗിലെ കുപ്പി വെള്ളം ബൈക്കിലേക്ക് ഒഴിച്ചു തീകെടുത്തുകയായിരുന്നു.  വലിയൊരു പൊട്ടിത്തെറിയിലേക്കും ബൈക്ക് പൂർണമായും കത്തുകയും ചെയ്തേക്കാവുന്ന ഒരു അപകടമാണ് ഫയർമാൻ ജിനീഷ്‌കുമാറിന്റെ കൃത്യമായ ഇടപെടലിലൂടെ ഒഴിവാഴയത്. 

Leave a Reply

Your email address will not be published. Required fields are marked *