KOYILANDY DIARY

The Perfect News Portal

ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി ഏരിയായിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി.യാണ് വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങിയത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻര് പരിസരത്ത് നടന്ന പരിപാടിയിൽ മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

സമാപന പരിപാടിയിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, കെ. ദാസൻ എം.എൽ.എ. എന്നിവർ സംസാരിച്ചു. വിവിധ ലോക്കൽ കമ്മിറ്റി സെക്രട്ടരിമാർ വരിക്കാരുടെ ലിസ്റ്റ് എളമരം കരീമിന് കൈമാറി. ഏരിയാ തോക്കളായ പി. ബാബുരാജ്, ടി.കെ. ചന്ദ്രൻ നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *