KOYILANDY DIARY

The Perfect News Portal

ദേശീയപാത വികസനം: പൊയിൽക്കാവിൽ അടിപ്പാത നിർമ്മിക്കണം: CPI(M)

പൊയിൽക്കാവ്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പൊയിൽകാവ് കിഴക്ക്-പടിഞ്ഞാറ് പ്രദേശങ്ങൾ ബന്ധിപ്പിച്ചു കൊണ്ട് അടിപ്പാത അനുവദിക്കണമെന്ന് സിപിഐ(എം) പൊയിൽക്കാവ് ടൌൺ ബ്രാഞ്ച് സമ്മേളനം നാഷണൽ ഹൈവേ അതോറിറ്റിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ(എം) ഏരിയ കമ്മറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ തയ്യിൽ  അധ്യക്ഷത വഹിച്ചു. ഷീബ മലയിൽ, ബേബി സുന്ദർദാസ്, ഗീതാനന്ദൻ മാസ്റ്റർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം എം. സി നാരായണൻ പതാക ഉയർത്തി. കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ടി.കെ. ബാബുവിനെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *