KOYILANDY DIARY

The Perfect News Portal

സെൻ്ററിലെ ആരോഗ്യ പ്രവർത്തകരെയും, ആശാ വർക്കർമാരെയും തിക്കോടി പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തിക്കോടി: പഞ്ചായത്ത് കോവിഡ് വാക്സിനേഷൻ ഒന്നാംഘട്ടം സമ്പൂർണതയിലെത്തിയതിൻ്റെ ഭാഗമായി മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ആരോഗ്യ പ്രവർത്തകരെയും, ആശാ വർക്കർമാരെയും തിക്കോടി പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. അസുഖബാധിതരും, കോവിഡ് ബാധിച്ചു മൂന്നുമാസം തികയാത്തവരുമൊഴികെ പതിനെട്ടുവയസ്സ്‌ പൂർത്തീകരിച്ച എല്ലാവർക്കും തിക്കോടി പഞ്ചായത്ത് വാക്സിൻ ഒന്നാംഡോസ് നൽകി. സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽച്ചടങ്ങ് കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് അധ്യക്ഷയായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തിക്കോടി സർവീസ്‌ സഹകരണ ബാങ്ക് നൽകിയ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് പ്രസിഡന്റ്‌ കെ.പി. രമേശൻ പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി. രാമചന്ദ്രൻ കുയ്യണ്ടി, പ്രനില സത്യൻ, എം.കെ. ശ്രീനിവാസൻ, രാജീവൻ കോടലൂർ, പി.വി. റംല, സന്തോഷ് തിക്കോടി, എൻ.എം.ടി. അബ്ദുള്ളക്കുട്ടി, വി.കെ. അബ്ദുൽ മജീദ്, കെ.പി. ഷക്കീല, കളത്തിൽ ബിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *