KOYILANDY DIARY

The Perfect News Portal

പത്മിനി അമ്മയുടെ ജന്മദിനം സേവാഭാരതിക്കൊപ്പം

കൊയിലാണ്ടി: പത്മിനി അമ്മയുടെ ജന്മദിനം സേവാഭാരതി തെരുവോര അന്നദാനത്തിനൊപ്പം.
ഉള്ളിയേരി തിരുവോത്ത് പത്മിനി അമ്മയുടെ ജന്മദിനത്തിനാണ് മകൻ ശിവദാസൻ ഒരു ദിവസത്തെ തെരുവോര അന്നദാനത്തിന്റെ ചിലവ് സേവാഭാരതിയെ ഏൽപ്പിച്ചത്. 

തെരുവോരത്ത് ഒറ്റപ്പെട്ടു കഴിയുന്നവർക്കും, താലൂക്ക് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും, കൊറോണ രോഗം കാരണം ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത വീട്ടുകാർക്കുമാണ് സേവാഭാരതി അന്നദാനം ചെയ്യുന്നത്. ചടങ്ങിൽ പങ്കെടുത്ത പത്മിനി അമ്മയെ സേവാഭാരതി ഭാരവാഹികൾ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *