KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ. ഹൃദയപൂർവ്വം പദ്ധതി മെഡിക്കൽ കോളജിലേക്ക് 1698 പൊതിച്ചോറുകൾ

കൊയിലാണ്ടി : ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഹൃദയപൂർവ്വം പരിപാടിയിൽ കൊയിലാണ്ടിയിൽ നിന്ന് 1698 പൊതിച്ചോറുകൾ മെഡിക്കൽ കോളജിലേക്ക് അയച്ചു. ഡിവൈഎഫ്ഐ അരിക്കുളം, കാരായാട് മേഖലാ കമ്മിററികളുടെ നേതൃത്വത്തിലാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്. എൻ.ജി.ഒ. യൂണിയൻ ജില്ല പ്രസിഡണ്ട് സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ പൊതിച്ചോറുമായുള്ള വാഹനം സിപിഐഎം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, ബബീഷ്, പ്രസിഡണ്ട് സി എം രതീഷ് എൻ ബിജീഷ്,കെ.കെ. സതീഷ് ബാബു , സി കെ ദിനൂപ്, റിബിൻ കൃഷ്ണ, കെ.വി. അനുഷ, കെ അബിനീഷ്, സി.എം. അനൂപ്, സനൽ മാവട്ട് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *