KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓണം വിപണനമേള ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഓണം വിപണനമേള ആരംഭിച്ചു. ആഗസ്ത് 20 വരെ നീളുന്ന മേള നഗരസഭ ചെയര്‍പേഴ്‌സൺ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ അനക്സ് ബിൽഡിംഗിലാണ് മേള ആരംഭിച്ചത്. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷിജു, നഗരസഭാംഗങ്ങളായ പി. രത്‌നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. അധ്യക്ഷ യു.കെ. റീജ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *