KOYILANDY DIARY

The Perfect News Portal

DYFI ഡിജി ചാലഞ്ച് ഏറ്റെടുത്ത് മാങ്ങോട്ടുവയൽ യൂണിറ്റ്

കൊയിലാണ്ടി: DYFI ഡിജി ചാലഞ്ച് ഏറ്റെടുത്ത് മാങ്ങോട്ടുവയൽ യൂണിറ്റ്. നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഡിജി ചാലഞ്ച് ഏറ്റെടുത്ത് DYFI കൊയിലാണ്ടി മാങ്ങോട്ടുവയൽ യൂണിറ്റ്. രണ്ട് മൊബൈൽ ഫോണിനുള്ള തുക യൂണിറ്റ് സെക്രട്ടറി ഗൗതം ഋഷി ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷിന് കൈമാറി. യൂണിറ്റിലെ വീടുകളിൽ സന്ദർശനം നടത്തി പഴയ പത്രങ്ങളും തേങ്ങയും ശേഖരിച്ചാണ് മൊബൈൽ ഫോണിന് പണം കണ്ടെത്തിയത്. സെൻട്രൽ മേഖലാ സെക്രട്ടറി രാഗേഷ് പി.കെ, പ്രസിഡണ്ട് വി.എം. അജീഷ്, എൽ.സി. അംഗം പി.കെ. അശോകൻ, അമൽ അജി, അഭിനവ് എം.കെ. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *