KOYILANDY DIARY

The Perfect News Portal

കോ​ഴി​ക്കോ​ട്​ ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്ക്​ കൗ​തു​കം തീ​ര്‍​ക്കാ​ന്‍ കൂ​റ്റ​ന്‍ ചെ​സ്​ ബോ​ര്‍​ഡി​നൊ​പ്പം പാമ്പും കോ​ണി​യും

കോ​ഴി​ക്കോ​ട്​: ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്ക്​ കൗ​തു​കം തീ​ര്‍​ക്കാ​ന്‍ കൂ​റ്റ​ന്‍ ചെ​സ്​ ബോ​ര്‍​ഡി​നൊ​പ്പം പാമ്പും കോ​ണി​യും ക​ളി​ക്കാ​നു​ള്ള വ​ലി​യ ക​ള​വും ഒ​രു​ങ്ങി. ബീ​ച്ച്‌​ സം​ര​ക്ഷ​ണം സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ ഏ​ല്‍​പ്പി​ച്ച​തിൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പാ​മ്പും കോ​ണി​യും ടൈ​ലി​ട്ട നി​ല​ത്ത്​ വ​ര​ച്ച​ത്.

ന​വീ​ക​രി​ച്ച സൗ​ത്ത്​​ ബീ​ച്ച്‌​ മു​ത​ല്‍ വ​ട​ക്ക്​ ഓ​പ​ണ്‍ സ്​​േ​​റ്റ​ജി​ന്​ മു​ന്‍​വ​ശം വ​രെ​യു​ള്ള ക​ട​പ്പു​റ​വും ഫു​ട്​​പാ​ത്തു​മ​ട​ങ്ങി​യ ഭാ​ഗ​മാ​ണ്​ സോ​ള​സ്​ ആ​ഡ്​ സൊ​ലൂ​ഷ​ന്‍​സ്​ എ​ന്ന സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍ സം​ര​ക്ഷി​ക്കു​ക. മൂ​ന്നു​ കൊ​ല്ല​ത്തേ​ക്കാ​ണ്​ ക​രാ​ര്‍. പു​ല്‍​ത്ത​കി​ടി​ക​ളും ചെ​ടി​ക​ളും സ്ഥാ​പി​ച്ച്‌​ മ​നോ​ഹ​ര​മാ​ക്കാ​നും ലൈ​റ്റു​ക​ളും പൊ​ട്ടി​യ ടൈ​ലു​ക​ളും മ​റ്റും സ്ഥാ​പി​ക്കാ​നും അ​വ പ​രി​പാ​ലി​ക്കാ​നു​മാ​ണ്​ ക​രാ​ര്‍.

ബീ​ച്ചി​ലെ മ​തി​ലു​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച്‌​ മ​നോ​ഹ​ര​മാ​ക്കു​ക, ശി​ല്‍​പ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, കു​ട്ടി​ക​ള്‍​ക്ക്​ ക​ളി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കു​ക എ​ന്നി​വ​യെ​ല്ലാം ക​രാ​റിൻ്റെ ഭാ​ഗ​മാ​ണ്. ഇ​തി​​‍െന്‍റ ഭാ​ഗ​മാ​യാ​ണ്​ ശി​ല്‍​പ​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്ത്​ വ​ലി​യ ചെ​സ്​ ബോ​ര്‍​ഡും ഇ​പ്പോ​ള്‍ പാ​മ്ബും കോ​ണി​യും​ ഒ​രു​ങ്ങി​യ​ത്. െക.​പി. പ്ര​ജീ​ഷ്, ഷി​ജു ക​ട്ടാ​ങ്ങ​ല്‍, പ്ര​ബീ​ഷ്​ ഇ​​മ്ബ്രാ​ല​ത്ത്, ലാ​ലു പേ​രാ​​മ്ബ്ര, സ​നീ​ഷ്​ കോ​ഴി​ക്കോ​ട്​ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്​ അ​ഞ്ച​ടി നീ​ള​ത്തി​ലും വീ​തി​യി​ലും പെ​യി​ന്‍​റി​ല്‍ ക​ളം വ​ര​ച്ച​ത്.Dailyhunt

Advertisements

Leave a Reply

Your email address will not be published. Required fields are marked *