KOYILANDY DIARY

The Perfect News Portal

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം

കൊയിലാണ്ടി: നഗരസഭയുടെ ഹരിതസഹായ സ്ഥാപനമായ രാം ബയോളജിക്കല്‍സിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള മൂന്നാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുന്ദരന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാംങ്ങളായ എം.സുരേന്ദ്രന്‍, കെ.കെ.ചന്ദ്രിക, കെ.സീമ, എന്‍.എസ്.സീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ.മാരായ എം.കെ.സുബൈര്‍, കെ.എം.പ്രസാദ്, പ്രൊജക്ട് മാനേജര്‍ എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ശാക്തീകരണം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, വ്യക്തിത്വ ശുചിത്വം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ.റീന, കെ.ആര്‍.വിഗ്നേഷ്, ആതിര രാജീവ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *