KOYILANDY DIARY

The Perfect News Portal

ഹരിതകേരളം പദ്ധതി പെരുവട്ടൂർ പുതുക്കൈ തോട് ശുചീകരിച്ചു

കൊയിലാണ്ടി : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പെരുവട്ടൂർ പുതുകൈ തോട് നവീകരിച്ചു. 13, 14 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എ. കെ. രമേശൻ, സിബിൻ കണ്ടത്തനാരി എന്നിവരുടെ നേതൃത്വത്തിൽ ആലോളികുനി മനോജ്, വലിയകുറ്റികുനി രവീന്ദ്രൻ, കെ. ദാസൻ, കെ. ബാലകൃഷ്ണൻ, പത്മനാഭൻ പാരിജാതം, ഗോപിക്കുട്ടൻ മാസ്റ്റർ, ടി. കെ. ഗോപാലൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *