KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

മദീന:  സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി  മരിച്ചു. തഹ്ഫീദുല്‍ ഖുര്‍ആന്‍ മദ്രസയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഖസാക്കിസ്ഥാന്‍ പൗരനായ അഹമദ് നൂര്‍കിലിന്‍ എന്ന കുട്ടി സ്‌കൂള്‍ വിട്ട് പുറത്തിറങ്ങുന്നതിനിടെ രണ്ടാം നിലയിലെ  കോണിയില്‍ നിന്ന് വീണു മരിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിദ്യാര്‍ഥിയുടെ  ജീവന്‍ രക്ഷിക്കാനായില്ല. സംഭവം മദീനമേഖല വിദ്യാഭ്യാസ കാര്യാലയ ഓഫീസ് സ്ഥിരീകരിച്ചു. സ്‌കൂള്‍ അധികൃതര്‍ റെഡ്ക്രസന്റിെന്റ സഹായത്തോടെ ആശുപത്രിയിലെത്തിച്ച ഉടനെ വിദ്യാര്‍ഥി മരിച്ചതായും വിദ്യാഭ്യാസ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *