KOYILANDY DIARY

The Perfect News Portal

രോഹിത് ശര്‍മ്മക്ക് മോശം പെരുമാറ്റത്തിന് പിഴ

മുംബൈ:  മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  അമ്പയറോട് മോശമായി പെരുമാറിയതിന്റെ പേരില്‍  മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെയാണ് സംഭവം. ജയദേവ് ഉനദ്കട് ആയിരുന്നു പൂണെയുടെ ബൗളര്‍. മൂന്നാം പന്ത് വൈഡ് ലൈനിലൂടെ പോയെങ്കിലും അത് അമ്ബയര്‍ എസ്. രവി വിളിച്ചില്ലെന്നാരോപിച്ചാണ് രോഹിത് പ്രശ്‌നമുണ്ടാക്കിയത്. അമ്ബയറുടെ അടുത്തേക്ക് പോയ രോഹിത് കോപത്തോടെ പ്രതിഷേധം അറിയിച്ചു.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവല്‍ 1 കുറ്റമാണ് ശര്‍മ്മക്കെതിരെ ചുമത്തിയത്. ഈ സീസണില്‍ രോഹിതിന്റെ രണ്ടാമത്തെ ലെവല്‍ 1 ശിക്ഷയാണിതെന്നും ഐ.പി.എല്‍ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *