KOYILANDY DIARY

The Perfect News Portal

സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാവസ്ത്രം ഉപേക്ഷിക്കണമെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാവസ്ത്രം ഉപേക്ഷിക്കണമെന്ന് തന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭക്കുള്ളിലെ സ്വവര്‍ഗ്ഗ ലൈംഗീകത തന്നെ ആകുലപ്പെടുത്തുന്നുവെന്നും ഇത്തരത്തില്‍ ജീവിതം നയിക്കുന്ന പുരോഗിതരും കന്യാസ്ത്രീകളും ഇരട്ട മുഖം ഒഴിവാക്കി സഭാവസ്ത്രം ഉപേക്ഷിക്കണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

സഭാജീവിതം തെരഞ്ഞെടുക്കുന്ന പുരോഹിതരും കന്യാസ്ത്രീകളും അവരുടെ മനുഷ്യത്വത്തെക്കുറിച്ചും വൈകാരികതയെകുറിച്ചും അറിയേണ്ടതുണ്ടെന്നും പോപ്പ് പറഞ്ഞു. സഭാനിയമ പ്രകാരം സ്വവര്‍ഗ്ഗരതി ഗൗരവമേറിയ കുറ്റമാണെന്നും പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പോപ്പ് പറഞ്ഞു. തന്റെ പുതിയ പുസ്തകം ‘ദ സ്‌ട്രെഗ്ത് ഓഫ് വൊക്കേഷന്‍’ എന്ന പുസ്തകത്തിലാണ് പുരോഹിതര്‍ക്കിടയിലെ സ്വവര്‍ഗ്ഗരതിയെക്കുറിച്ച്‌ തന്റെ നിലപാട് പോപ്പ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *