KOYILANDY DIARY

The Perfect News Portal

സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇടിഞ്ഞു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ്ണവില ഇന്നലെയാണ് കുറഞ്ഞത്. പവന് 120 രൂപ കുറഞ്ഞ് 32000 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ നിരക്ക് 4000 രൂപയാണ്.

ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വില ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. എംസിഎക്‌സില്‍ ഏപ്രിലില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1 % കുറഞ്ഞ് 10 ഗ്രാമിന് 43,314 രൂപയായി. വെള്ളിക്കും 1.3 % കുറഞ്ഞ് കിലോ ഗ്രാമിന് 45,225 രൂപമായി. സ്വര്‍ണ്ണം 10 ഗ്രാമിന് 45000 രൂപ രേഖപ്പെടുത്തിയത് മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിലാണ് നേരിയ ഇടിവ് വന്നിരിക്കുന്നത്.

കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണവില 10 ഗ്രാമിന് 550 രൂപ കുറഞ്ഞിരുന്നു. യുഎസ് ഡോളറിന് എതിരെ 73.80 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വിലയില്‍ 12.5% ഇറക്കുമതി തിരുവയും 3 % ജിഎസ്ടിയും ഉള്‍പ്പെടും. കൊറോണ വൈറസ് ബാധ ലോകത്താകമാനം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണവില വര്‍ധിക്കുകയാണ്. കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കൂടിയാണിത്. സ്‌പോര്‍ട്ട് സ്വര്‍ണ്ണ നിരക്ക് 0.4% ഉയര്‍ന്ന് ഔണ്‍സിന് 1,656.37 ഡോളറിലെത്തിയിരുന്നു. വെള്ളി ഔണ്‍സിന് 1.3% ഉയര്‍ന്ന് 17.08 ഡോളറിലെത്തി. പ്ലാറ്റിനം 0.8 % ഉയര്‍ന്ന് 875.37 ഡോളറിലെത്തി.

Advertisements

പത്ത് വര്‍ഷം മുന്‍പ് 18000 രൂപയായിരുന്ന സ്വര്‍ണ്ണത്തിനെങ്കില്‍ ഇത്ത് അത് നാല്‍പ്പതിനായിരം രൂപയിലെത്തി നില്‍ക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും സ്വര്‍ണ്ണ നിക്ഷേപത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നത്. അതുകൊണ്ടാണ് സ്വര്‍ണ്ണ വാപാരം കുതിക്കുന്നതും.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സെന്‍സെക്‌സും ഇടിഞ്ഞിരിക്കുകയാണ്. ഇന്ന് സെന്‍സെക്സ് 1700 പോയിന്റാണ് കൂപ്പുകുത്തിയത്. പിന്നാലെ നിഫ്റ്റിയും 520 പോയിറ്റ് കൂപ്പുകുത്തി. 97 കമ്ബനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ നേട്ടത്തിലുണ്ടായിരുന്നത്. കൂടാതെ 1397 ഓഹരികള്‍ നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *