KOYILANDY DIARY

The Perfect News Portal

ജൈവ വൈവിധ്യ പാർക്ക് പ്രവർത്തനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുളിയഞ്ചേരി യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ഓയിസ്ക്ക കൊയിലാണ്ടി ചാപ്റ്ററിൻ്റെ സഹായത്തോടെ ജൈവ വൈവിധ്യ പാർക്ക് നിർമ്മിക്കുന്നതിൻ്റെ ഉദ്ഘാടനം ഓയിസ്ക്ക കൊയിലാണ്ടി ചാപ്റ്റർ പ്രസിഡണ്ട് അഡ്വ: ജി. പ്രവീൺ കുമാർ നിർവ്വഹിച്ചു.  പി.ടി.എ പ്രസിഡണ്ട് കെ. വി അലി അധ്യക്ഷത വഹിച്ചു.
ഓയിസ്ക്ക ജില്ല കമ്മിറ്റി അംഗം ബാബുരാജ് ചിത്രാലയം, കെ. എം അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ കെ. ഗോകുൽ കൃഷ്ണ, ഡെപ്യൂട്ടി ലീഡർ റഷ ഫാത്തിമ റഫീക്ക്, കെ. എം ബീന, കെ. പി. റീജ, പത്മിനി എന്നിവർ വൃക്ഷതൈ നടീൽ പ്രവർത്തനത്തിന് നേതൃത്വം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ റഷീദ് പുളിയഞ്ചേരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. കെ. ബേണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *