KOYILANDY DIARY

The Perfect News Portal

സുധീർ ദാസ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: സുധീർ ദാസ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. പൊതുപ്രവർത്തന രംഗത്തെ നിറ സന്നിദ്ധ്യമായിരുന്ന കൊയിലാണ്ടി കൊല്ലം മീത്തലെ അറത്തിൽ സുധീർ ദാസിന്റെ് (53) കരൾമാറ്റ ശസ്ത്രക്രിയ്ക്കായി പണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. ഗുരുതരമായ കരൾ രോഗവും, കാൻസർ സംബന്ധവുമായ രോഗവും പിടിപെട്ട് ഏറെ നാളായി ചികിത്സയിലാണ് സുധീർദാസ്. ഇത് നാട്ടുകാരെയും വീട്ടുകാരെയും കുറച്ചൊന്നുമല്ല പ്രയാസത്തിലാക്കിയിരിക്കുന്നത്.

ഇതിനകംതന്നെ വീട്ടുകാർ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവഴിച്ച് കഴിഞ്ഞു. എന്നിട്ടും രോഗം ഭേദമാക്കാനും സാധിച്ചില്ല. പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം സുദീർദാസിന്റെ കരൾ മാറ്റി വെക്കാതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുകയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരിക്കുകയാണ്. ചികിത്സക്കായി ഏകദേശം അമ്പത് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. കൊയിലാണ്ടി നഗരസഭയിലെ കൊല്ലം ആനക്കുളം സ്വദേശികളായ പരേതരായ മീത്തലെ അറത്തിൽ നാരായണൻ, രമാഭായ് എന്നിവരുടെ മകനാണ് 53 വയസ്സുകാരനായ എം.എ സുധീർ ദാസ്.

ഈ ചികിത്സാ ചിലവ് അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. മികച്ച സംഘാടകനും, പൊതുപ്രവർത്തനരംഗത്തും സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്ന സുധീർ ദാസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കെ. മുരളീധരൻ എം.പി., കാനത്തിൽ ജമീല എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, മുൻ എം.എൽ. എ.മാരായ പി. വിശ്വൻമാസ്റ്റ,ർ കെ. ദാസൻ എന്നിവർ രക്ഷാധികാരികളായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

Advertisements

ഇ.എസ്. രാജൻ (ചെയർമാൻ), ബാലകൃഷ്ണൻ പി.കെ. (ജനറൽ കൺവീനർ), വി.കെ. ശിവദാസൻ ട്രഷറർ) എന്നിവർ ഭാരവാഹികളായും നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. മുഴുവൻ സുമനസ്സുകളുടെയും സഹായം ഉണ്ടാകണമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഇതിനായി പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്.

PUNJAB NATIONAL BANK
KOYILANDY BRANCH
SAROJA KM,
A/c. No: 343000100103380
IFSC : PUNB0434300
SWIFT : PUNBINBBISB

Leave a Reply

Your email address will not be published. Required fields are marked *