KOYILANDY DIARY

The Perfect News Portal

കെ. വേലായുധന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: സിപിഐ(എം) ടൗൺ ബ്രാഞ്ച് അംഗവും AKTA നേതാവുമായ ചേരിക്കുന്നുമ്മൽ കെ. വേലായുധന്റെ (75) നിര്യാണത്തിൽ മൗന ജാഥയും അനുശോചനയോഗവും ചേർന്നു. പ്രായാധിക്യം കാരണം ദീർഘനാളായി കിടപ്പിലായിരുന്ന അദ്ധേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 1997 മുതൽ സിപിഐ(എം) അംഗമായ അദ്ധേഹം പാർട്ടി സമര കേന്ദ്രങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നുവെന്ന് നേതാക്കൾ ഓർമ്മിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ യു കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു നഗരസഭാ കൗൺസിലർ എ ലളിത സി.പി.ഐ എം നേതാക്കളായ പി.കെ. ഭരതൻ, ടി.വി ദാമോദരൻ, കോൺഗ്രസ്സ് നേതാവ് എം.എം. ശ്രീധരൻ എൽ.ജെ.ഡി നേതാവ് സി.കെ. ജയദേവൻ, എം.എ. ഷാജി. കെ.വി. അശോകൻ, രവി ശ്രേയസ്സ്,  എന്നിവർ സംസാരിച്ചു.

നേരത്തെ സിപിഐ(എം) ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, അഡ്വ. എൽ.ജി. ലീജിഷ്, എം. സുരേന്ദ്രൻ എന്നിവർ ചേർന്ന് ആദരസൂചകമായി മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. CPIM ടൗൺ ബ്രാഞ്ച് സെക്രട്ടറി എം. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *