KOYILANDY DIARY

The Perfect News Portal

സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമണ പരാതി

കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമണ പരാതി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പുസ്തക പ്രസാദനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഇവർ ഒത്തുകൂടി പിറ്റേന്ന് രാവിലെ ഉറക്കത്തിലായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി പിടിച്ച് ചുംബിച്ചു വെന്നുമാണ് പരാതി.

യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു. കേസന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *