KOYILANDY DIARY

The Perfect News Portal

ധാർമ്മികിനായി നാട് കൈകോർക്കുന്നു

കൊയിലാണ്ടി: ധാർമ്മിക് നാടിന്റെ നൊമ്പരമാകുന്നു.. ചേർത്ത് പിടിച്ച് നാട്.. ലൂക്കീമിയക്ക് വിട്ട്‌കൊടുക്കില്ലെന്ന് നാടും നാട്ടുകാരും.. നടേരി കാവുംവട്ടം പയർവീട്ടിൽ മീത്തൽ പി. എം. ബാബുവിന്റെ മകൻ നാലര വയസ്സുകാരൻ ധാർമ്മിക് ലുക്കീമിയ ബാധിച്ച് ചികിത്സാ ചിലവിനായി ഉദാരമതികളുടെ സഹായം തേടുകയാണ്.. ലുക്കീമിയ ബാധിച്ച് രണ്ടര വർഷത്തോളമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു ധാർമ്മിക്. ചികിത്സയുടെ ഭാഗമായി രോഗം ഭേദമാകുകയും ചെയ്തു. ഇനി നഴ്സറിയിൽ പോവാമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതായാണ് അറിയുന്നത്. ഇതിനിടയിലാണ് പ്രതീക്ഷകളെ ആസ്ഥാനത്താക്കി വീണ്ടും പനിവരികയും പരിശോധന നടത്തുകയും ചെയ്ത്. ഇതോടെ ലുക്കീമിയ ഗുരുതരമാം വിധം ധാർമ്മികിനെ പിടികൂടിയിരിക്കുകയാണെന്ന് മനസിലായി.

ഇപ്പോൾ തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ വീണ്ടും അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അപൂർവ്വമായ ഈ രോഗത്തിന് മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും അത്യന്തം സങ്കീർണ്ണമായ ഈ ചികിത്സ സി.എം.സി. വെല്ലൂരിൽ വെച്ച് നടത്തുന്നതാണ് സുരക്ഷിതം എന്നുമാണ് വിദഗ്ദ ഡോക്ടർമാരുടെ നിർദ്ദേശിച്ചിട്ടുള്ളത്.ഏതാണ്ട് അറുപതുലക്ഷം രൂപ ചികിത്സാച്ചെലവ് വരും എന്നാണ് മനസിലാകുന്നത്. ഇത്ര ഭീമമായ ഈ തുക സമാഹരിക്കൽ നിർധനനായ ബാബുവിനും കുടുംബത്തിനും താങ്ങാവുന്നതിനും അപ്പുറമാണ്.

ചിരിയുമായി ഓടിനടക്കേണ്ട പ്രായത്തിൽ ആശുപത്രി വാസവും ചികിത്സയുമായി വേദനനിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കുഞ്ഞു പൈതലിന്റെ ജീവൻ മനുഷ്യസ്നേഹികളായ നാട്ടുകാരുടെ കാരുണ്യത്തിലും കരുതലിലുമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തില് ധാർമികിന്റെ ചികിത്സ നാട് ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കെ. മുരളീധരൻ എം.പി., ടി.പി.രാമകൃഷ്ണൻ എം.എൽ.എ., എന്നിവർ രക്ഷാധികാരികളായി കൊയിലാണ്ടി MLA കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കയാണ്.

Advertisements

കമ്മറ്റിക്കുവേണ്ടി യൂണിയൻ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽ സേവിംഗ്സ് എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട് രോഗപീഡകൾകൊണ്ട് ജീവിതവഴിയിൽ തളർന്ന് വീണവരെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച നമ്മുടെ നാടും നാട്ടുകൂട്ടായ്മയും ധാർമികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് പരമാവധി സഹായത്തിനായി അഭ്യർത്ഥിച്ചിരിക്കുകയാണ് സഹായ കമ്മിറ്റി. ബന്ധപ്പെടുക: ഫോൺ: 9446642408.

അക്കൗണ്ട് നമ്പർ;
യൂണിയൻ ബാങ്ക് കൊയിലാണ്ടി ശാഖ
A/c. No. 6111 0201 0010 923
IFSC Code: UBIN 0561118

Leave a Reply

Your email address will not be published. Required fields are marked *