KOYILANDY DIARY

The Perfect News Portal

സിഐടിയു ദേശീയ കൗണ്‍സില്‍: പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിഐടിയു ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. പുതുക്കിയ സംഘടനാ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അവതരിപ്പിച്ച സംഘടനാ രേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. യുവജനങ്ങളെ കൂടുതലായി സംഘടനയിലേക്ക് കൊണ്ട് വരുന്നതിനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സംഘടനാ രേഖ.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.  മറ്റ് തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ഒക്ടോബറില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *