സഹയാത്രാ സംഗമം നടന്നു
കൊയിലാണ്ടി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചും കുടുംബശ്രീ ‘നീതം’ ക്യാമ്പയിനോടനുബന്ധിച്ചും സത്രീ സുരക്ഷാ സെമിനാര്‍ ‘സഹയാത്രാ സംഗമം’ സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമം സബ്ജഡ്ജ് എം.വി.ജയരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് അദ്ധ്യക്ഷനായിരുന്നു.
പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.പ്രശാന്ത്,പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.വിജേഷ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, കെ.വിജയന്, വൈസ്ചെയര്പേ ഴ്സന് വി.കെ.പത്മിനി, സ്ഥിരംസമിതി ചെയര്മാന്മാരായ വി.കെ.അജിത, ദിവ്യ സെല്‍വരാജ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്.ചെയര്‍ പേഴ്സന്മാരായ ഇന്ദുലേഖ, റീജ എന്നിവര്‍ സംസാരിച്ചു.