KOYILANDY DIARY

The Perfect News Portal

വികസന സെമിനാര്‍ നടന്നു

കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി 13ാം പഞ്ചവത്സര പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എ.സുധാകരന്‍ കരട് പദ്ധതി അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.കെ.അജിത.ദിവ്യ സെല്‍വരാജ്, കെ.ഷിജു, എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിം കുട്ടി, കെ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍.കെ. ഭാസ്‌കരന്‍ സ്വാഗതവും, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *