KOYILANDY DIARY

The Perfect News Portal

സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വന്‍ വിജയം

തിരൂര്‍: മലയാള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വന്‍ വിജയം. ജനറല്‍ സെക്രട്ടറി, രണ്ട് അസോസിയേഷന്‍ എന്നീ സ്ഥാനങ്ങള്‍ ഒഴികെയുള്ളവയിലേക്ക് എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്കെതിരെ എംഎസ്‌എഫ്, കെഎസ് യു, എബിവിപി, ഫ്രറ്റേണിറ്റി സംഘടനകള്‍ ഒന്നിച്ച്‌ മത്സരിച്ചിട്ടും ജനറല്‍ സെക്രട്ടറി സീറ്റില്‍ 49നെതിരെ 198 വോട്ടിന് എസ്‌എഫ്‌ഐയുടെ പി വിനീത് വിജയിച്ചു.

യൂണിയന്‍ ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), കെപി കൃഷ്ണ, എകെ മുഹമ്മദ് മര്‍ഷൂഖ് (വൈസ് ചെയര്‍മാന്‍), പി വിനീത് (ജനറല്‍ സെക്രട്ടറി), കെ വൈഷ്ണവി, വിഷ്ണു സോമരാജന്‍ (ജോ. സെക്രട്ടറി), ശില്പ ആര്‍ നായര്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), സിജിന്‍ സാമുവല്‍ (മാഗസിന്‍ എഡിറ്റര്‍), കെപി റിനീഷ് (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *