KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: ഫാത്തിമ മാത കോളജിലെ വിദ്യാര്‍ത്ഥിനി കോളജില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയതു. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ ഹാളില്‍ ക്രമക്കേ‍ട് കാട്ടിയെന്നാരോപിച്ച്‌ അധ്യാപകര്‍ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. കോളജ് മാനേജ്മെന്‍റ് ആഭ്യന്തരഅന്വേഷണം പ്രഖ്യാപിച്ചു.

ഫാത്തിമ മാത കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ളീഷ് വിദ്യാര്‍ത്ഥിനിയായിരുന്നു രാഖി കൃഷ്ണ. യുണിവേഴ്സിറ്റി സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്നാരോപിച്ച്‌ രാഖി കൃഷ്ണയെ പരീക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തുടര്‍ന്ന് കോളജില്‍ നിന്ന് ഇറങ്ങിയോടിയ രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ തന്റെ കടമയാണ് ചെയ്തതെന്നും താന്‍ കുട്ടിയെ ഹരാസ്ചെയ്തിട്ടില്ലെന്ന് അദ്ധ്യാപികയായ സ്രുതി പറഞ്ഞു.

Advertisements

ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിക്കുകയും കോളജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അതേസമയം തന്റെ മകളെ തങള്‍ കോളേജില്‍ എത്തുംവരെ എന്തുകൊണ്ട് സംരക്ഷിച്ചില്ലെന്ന് രാഖിയുടെ പിതാവ് രാധാകൃഷ്ണന്‍ ചോദിച്ചു. സ്വയംഭരണാവകാശമുള്ള കോളജില്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികളെ ചെറുകാര്യങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *