ശ്രീരാമകൃഷ്ണ മിഷൻ 125-ാം സ്ഥാപക ദിനാഘോഷം
കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശ്രീരാമകൃഷ്ണ മിഷൻ 125-ാം സ്ഥാപക ദിനാഘോഷം ഈരംഭിച്ചു. പ്രബുദ്ധ കേരളം എഡിറ്റർ
സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. കായംകുളം ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി തത്പുരുഷാനന്ദ, കൊയിലാണ്ടി മഠം അധ്യക്ഷൻ സ്വാമി സുന്ദരാനന്ദ, പത്മേശ്വർ ചൈതന്യ, ബ്രജേഷ് ചൈതന്യ, ബിജിലേഷ്, സൗമ്യ, മേഘ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികൾ തിങ്കളാഴ്ച സമാപിക്കും.