KOYILANDY DIARY

The Perfect News Portal

എസ് ബി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ചിന് അനുമോദനം

കൊയിലാണ്ടി : എസ് ബി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ചിന് അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്മയായ അക്ഷയ കൺസോർഷ്യം കൊയിലാണ്ടിയുടെ അനുമോദനം. പാവപ്പെട്ട ഒരു കുംടുംബത്തെ  ജപ്തി നടപടിയിൽ നിന്ന് ഒഴിവാക്കുകയും വീട് നന്നാക്കി കൊടുക്കുന്നതുൾപ്പെടെ ആശ്വാസകരമായ കാര്യങ്ങൾ ചെയ്ത് കൊടുത്ത് അവരെ സഹായിച്ച എസ് ബി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് മാനേജരെയും സ്റ്റാഫoഗങ്ങളെയുമാണ് കൊയിലാണ്ടി അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്മ  അനുമോദിച്ചത്. 

ബാങ്കിൻ്റെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവൃത്തി, പ്രത്യേകിച്ച് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ, ഈ മേഖലയിലുള്ളവരും പൊതു സമൂഹവും മാതൃകയാക്കേണ്ടഒന്നാണെന്ന് അക്ഷയയുടെ ഉപഹാരം ബാങ്ക് മാനേജർക്ക് നൽകിക്കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. അക്ഷയ ജില്ലാ കോഡിനേറ്റർ അഷിത മാനേജരെ പൊന്നാടയണിച്ചു. വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ അധ്യക്ഷത വഹിച്ചു. മാനേജർ മുരഹരി മറുമൊഴി നൽകി.

അക്ഷയ ബ്ലോക്ക് കോ-ഓഡിനേറ്റർ മനീഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു. പരിപാടിയിൽ ബാങ്ക് ജീവനക്കാരും അക്ഷയ കൺസോർഷ്യം ഭാരവാഹികളായ ബിജു, സി. ജയരാജ്, സൂരജ്, സുഗേഷ്, ലിനീഷ്, വിനീത, സജിത, സോന എന്നിവരും പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *