KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ മെയ് ദിന റാലി നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തൊഴിലാളികൾ മെയ്ദിന റാലി നടത്തി. സിഐടിയു, എഐടിയുസി നേതൃത്വത്തിൽ നടന്ന റാലി സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പട്ടണത്തിന്റെ തെക്ക് ഭാഗം കേന്ദ്രീകരിച്ച് ബാൻറ്‌ സംഘത്തിന്റെയും മുദ്രാവാക്യത്തിന്റെയും അകമ്പടിയോടെ പ്രകടനമായി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഗമിച്ച മെയ്ദിന റാലിയിൽ സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടരി ടി.കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.

എ.ഐ.ടിയുസി നേതാവ് എസ്. സുനിൽ മോഹൻ, മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി സ്വാഗതവും കെ.കെ. സന്തോഷ് നന്ദിയും പറഞ്ഞു. സി. കുഞ്ഞമ്മദ്, ജിതേഷ് ശ്രീധർ, ടി.വി. ഗിരിജ, എം. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *