KOYILANDY DIARY

The Perfect News Portal

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഭാരതീയ  ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണം സംഘടിപ്പിച്ചു. കമ്മറ്റി ഓഫീസിൽ  സംഘടിപ്പിച്ച അനുസ്മരണം ജില്ല ട്രഷറർ വി.കെ ജയൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായിരുന്ന ആർട്ടിക്കിൾ 370 [എ] എടുത്തു മാറ്റണമെന്ന ആവശ്യവുമായി പാർലമെന്റിന്റെ അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ച ധീരനായിരുന്ന നേതാവായിരുന്നു ശ്യാമപ്രസാദ് മുഖർജി.

ഏതൊരു കാര്യത്തിന് വേണ്ടിയായിരുന്നോ മുഖർജി ബലിദാനി ആയത് മുഖർജിയുടെ ആ സ്വപ്നം സാക്ഷാത്കരിച്ച സർക്കാറാണ് ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്നത് എന്നത് ദേശീയ വാദികളെ സംബന്ധിച്ച്  അങ്ങേയറ്റം ചാരിതാർത്ഥ്യം ജനകമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.കെ ജയൻ ഓർമിപ്പിച്ചു.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ  ജയ്കിഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ.വൈശാഖ്, ഒ. മാധവൻ, ടി.പി. പ്രീജിത്ത്, സി. നിഷ, രവി. വല്ലത്ത്, കെ.വി. സുധാകരൻ , കെ.പി.എൽ മനോജ്  എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *