KOYILANDY DIARY

The Perfect News Portal

ശിവരാത്രി : ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കൊയിലാണ്ടി: കൃഷ്ണപക്ഷ ചതുർദശി നാളായ ശിവഭഗവാന്റെ തിരുവുത്സവമായ ശിവരാത്രി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്ക്. ചേമഞ്ചേരി കാഞ്ഞിലിശ്ശേരി ശിവക്ഷേത്രത്തിൽ കാലത്ത്മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി. മൂടു മന നാഗരാജൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽശിവരാത്രിയോടനുബന്ധിച്ച് മഹാ മത്യൂ ജ്ഞയഹോമം നടത്തി. മാരാമുറ്റം ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായി രാവിലെ ശീവേലി എഴുന്നള്ളിപ്പ് നടന്നു,

പന്തലായനി അഘോര ശിവക്ഷേത്രത്തിലും ശിവരാത്രിയുടെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു വെള്ളറക്കാട് ഗണപതി ക്ഷേത്രം, മൂടാടി തെരു ഗണപതി ക്ഷേത്രത്തിലും ശിവരാത്രി ആഘോഷത്തിന്റെ്റെ ഭാഗമായിി പൂജകളും വിശേഷാൽ ചടങ്ങുകളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *