KOYILANDY DIARY

The Perfect News Portal

നമ്പൂര്‍ണ്ണ ഭവനപദ്ധതി-താക്കോല്‍ദാനം നിര്‍വ്വഹിച്ചു

കൊയിലാണ്ടി: പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍,വൈസ്‌ചെയര്‍പേഴ്‌സന്‍ വി. കെ. പത്മിനി, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാര്‍, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാര്‍,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ.മുഹമ്മദ്, വി.വി.സുധാകരന്‍, എസ്.സുനില്‍മോഹന്‍, വി.സത്യന്‍, കെ.എം.നജീബ്, സി.രമേശന്‍, സി.സത്യചന്ദ്രന്‍, സി.ഹനീഫ, കബീര്‍ സലാല, ടി.കെ.രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, അസി.എന്‍ജിനീയര്‍ എം.മനോജ് കുമാര്‍, പ്രൊജക്ട് ഓഫീസര്‍ കെ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *