KOYILANDY DIARY

The Perfect News Portal

വേശ്യാലയ നടത്തിപ്പുകാരിയായി വിദ്യാബാലന്‍; ‘ബീഗം ജാനിന്റെ’ ഫസ്റ്റ് ലുക്ക് പുറത്ത്

മുംബൈ:  പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനേത്രിയാണ് വിദ്യാബാലന്‍. കഥാപാത്രമാകാന്‍ അവര്‍ കാണിക്കുന്ന ആര്‍ജവമാണ് വിദ്യയെ മറ്റ് ബോളീവുഡ് നടികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. വിദ്യയുടെ പുതിയ ചിത്രമായ ബീഗം ജാനിന്റെ ആദ്യ ചിത്രം പുറത്തിറങ്ങി.

ചിത്രത്തില്‍ വേശ്യാലയ നടത്തിപ്പുകാരിയായിട്ടാണ് വിദ്യ വേഷമിടുന്നത്. കട്ടിലില്‍ ഇരുന്നുകൊണ്ട് ഹുക്ക വലിക്കുന്ന വിദ്യയുടെ ചിത്രം ഫസ്റ്റ് ലുക്കിലുണ്ട്. സഹനടിയായ ഗൗഹാര്‍ ഖാനും ഒപ്പമുണ്ട്. ഗ്ലാമറസല്ലാതെയാണ് വിദ്യ ചിത്രത്തിലെത്തുന്നത്. വിദ്യയുടെ കരുത്തുറ്റ പ്രകടനവും ഈ ചിത്രത്തിലും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ ബംഗാളി ചിത്രം ‘രാജ്കഹിനി’യുടെ ഹിന്ദി പതിപാണ് ബീഗം ജാന്‍. ശ്രീജിത് മുഖര്‍ജിയായിരുന്നു രാജ്കഹിനിയുടെ സംവിധായകന്‍. 2017 മാര്‍ച്ച്‌ 17ന് ബീഗം ജാന്‍ തീയേറ്ററുകളിലെത്തും. പല്ലവി ശാരദ, പ്രിയങ്ക സേഥിയ, ഗൗഹാര്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *