KOYILANDY DIARY

The Perfect News Portal

മഹേന്ദ്രസിങ് ധോനി ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി 20  പരമ്പരയ്ക്ക് തൊട്ടു മുന്‍പാണ് ധോനി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍, ടീം സെലക്ഷനില്‍ താന്‍ ലഭ്യമായിരിക്കുമെന്ന് ധോനി അറിയിച്ചിട്ടുണ്ട്. ജനുവരി ആറിന് മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.

ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ധോനിയോട് നന്ദി രേഖപ്പെടുത്തുന്നു-ബി.സി.സി. ഐ. ചീഫ് എക്സിക്യുട്ടീവ് രാഹുല്‍ ജോഹ്രി പറഞ്ഞു. ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം പുതിയ ഉയരങ്ങളിലെത്തിയെന്നും ധോനിയുടെ നേട്ടങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

2007ല്‍ ടിട്വന്റിയിലും 2011ല്‍ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്ബ്യന്മാരാക്കിയ ധോനിയുടെ നേതൃത്വത്തിലാണ് 2013ല്‍ ഇന്ത്യ ചാമ്ബ്യന്‍സ് ട്രോഫിയിലും കിരീടമണിഞ്ഞത്.

Advertisements

ജാര്‍ഖണ്ഡ് സ്വദേശിയായ ധോനി 35-ാം വയസ്സിലാണ് ക്യാപ്റ്റന്‍സ്ഥാനം ഒഴിയുന്നത്. 2014ലാണ് ധോനി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 283 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോനി 9110 റണ്‍സാണ് നേടിയത്. പുറത്താകാതെ നേടിയ 183 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഒന്‍പത് സെഞ്ച്വറിയും 61 അര്‍ധസെഞ്ച്വറിയും അടങ്ങുന്നതാണ് ഈ കരിയര്‍. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സാണ് ധോനി നേടിയിട്ടുള്ളത്. ആറ് സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറികളുമാണ് ധോനി നേടിയത്. ഏകദിനത്തില്‍ 256 ക്യാച്ചും 39 സ്റ്റമ്ബിങ്ങും ഏകദിനത്തില്‍ 267 ക്യാച്ചും 92 സ്റ്റമ്ബിങ്ങുമാണ് ധോനി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *