ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു. വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം. ഇരുവർക്കും സുമാർ 20 വയസ് തോന്നിക്കും. കമിതാക്കളാണെന്നാണ് സംശയിക്കുന്നത്. ആത്മഹത്യ ആണോ എന്നും സംശയിക്കുന്നുണ്ട്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു.




