KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലി കൃഷി യോഗ്യമാക്കാൻ നടപടിയാകുന്നു

കൊയിലാണ്ടി > കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1300-ൽ പരം ഏക്കർ വരുന്ന വെളിയണ്ണൂർ ചല്ലി കൃഷി യോഗ്യമാക്കുന്നതിന് കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു.  ഇതിന്റെ ഭാഗമായി കർഷകരുടെ വിപുലമായ യോഗം വിളിക്കും. പുതിയ പ്രൊജക്ട് ഉണ്ടക്കി അടിയന്തരമായി ഗവർമെന്റിന് സമർപ്പിക്കും. ഭൂ ഉടമകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി പദ്ധതി നടപ്പാക്കമം. യോഗത്തിൽ പയ്യോളി മുൻസിപ്പൽ ചെയർപേഴ്‌സൺ പി. കുൽസു ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ അശോകൻകോട്ട്, ഷീജ പട്ടേരി, സി. രാധ, കൊയിലാണ്ടി നഗരസഭാ വെസാ ചെയർപേഴ്‌സൺ വി. കെ. പത്മിനി, സി. അനീഫ തിക്കോടി, പേരാമ്പ്ര മിഷൻ കൺവീനർ എം. കുഞ്ഞമ്മദ്, കെ. കെ. മുഹമ്മദ്, സി. അശ്വനീദേവ്, എ. എം. സുഗതൻ കൂടാതെ മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *