KOYILANDY DIARY

The Perfect News Portal

വീരമൃത്യു വരിച്ച സുബേദാർ എം ശ്രീജിത്തിന്റെ ഫോട്ടൊ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: തിരുവങ്ങൂർ ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിന്റെ 75–ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നായ്ബ് സുബേദാർ എം ശ്രീജിത്തിന്റെ ഫോട്ടൊ അനാച്ഛാദനം ചെയ്തു. ശ്രീജിത്ത് പഠിച്ച തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ലെഫ്റ്റനന്റ് കേണൽ സുരേന്ദ്രർ ചടങ്ങ് നിർവ്വഹിച്ചു. പരിപാടിയിൽ പിടിഎ വൈസ് പ്രസിഡണ്ട്‌ വിനോദ് കാപ്പാട് അധ്യക്ഷത വഹിച്ചു. അനാച്ഛാദന പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ശബ്ന ഉമ്മരിയിൽ, പ്രിൻസിപ്പൽ ടി കെ ഷറീന, മാനേജർ ടി കെ ജനാർദ്ധനൻ, മുൻ എൻ സി സി ഓഫിസർ ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു ടി രാഹുൽ (ഇന്ത്യൻ എയർഫോഴ്‌സ്) ശ്രീജിത്തിന്റെ പിതൃസഹോദരൻ എം അരവിന്ദൻ ഡെപ്പ്യൂട്ടി എച്ച് എം എ. പി. സതീഷ് ബാബു, മുൻ എ.എൻ.ഒ സുനിൽ കുമാർ, കേഡറ്റ് മീനാക്ഷി സ്റ്റാഫ് സെക്രട്ടറി വി കൃഷ്ണദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. എച്ച്.എം.കെ.കെ വിജിത സ്വാഗതവും എൻ സി സി ഓഫീസർ പി ശ്രീരാജ് നന്ദി പ്രകടനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *