KOYILANDY DIARY

The Perfect News Portal

കൗൺസിലർക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതം: ലീഗ് മുൻസിപ്പൽ കമ്മിറ്റി

കൊയിലാണ്ടി: കൗൺസിലർക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതം: ലീഗ് മുൻസിപ്പൽ കമ്മിറ്റി. എൺപതിനായിരത്തോളം ജനസംഖ്യയുള്ള നഗരസഭയിൽ രണ്ട് മാസത്തോളമായി ജനസംഖ്യാനുപാതികമായി പ്രതിരോധ വാക്സിൻ ലഭിക്കാതിരിക്കുകയും ലഭിക്കുന്ന വാക് സിനുകൾ ഇടത് പക്ഷ വാർഡുകളിലേക്ക് തന്ത്രപരമായി വിതരണം ചെയ്യുകയും യു.ഡി.എഫ് കേന്ദ്രങ്ങളെ പ്രത്യേകിച്ച് കൊല്ലം പ്രദേശത്ത് ജനസംഖ്യയുടെ പത്ത് ശതമാനം മാത്രം വിതരണം ചെയ്യുകയും ചെയ്ത നഗരസഭയുടെ നടപടി ജനങ്ങളറിയാതിരിക്കാൻ വേണ്ടിയാണ് നഗരസഭ കൗൺസിലർ കെ.എം നജീബിനെതിരെ സി.പി.എം ആരോപണമെന്ന് മുസ്ലിം ലീഗ് കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

വാക്സിൻ വിഷയം കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലും നജീബ് ഉന്നയിച്ചപ്പോൾ ഭരണകക്ഷിയിലെ അംഗങ്ങൾ തടസ്സം സൃഷ്ടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 42-ാം വാർഡിൽ വാക്സിൻ ലഭിക്കുന്നില്ലെന്ന പ്രചരണം നടത്തുകയും വാക്സിൻ മുഴുവനും സ്വന്തം പാർട്ടിക്കാർക്കാണ് വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തുകയുമാണ് ഇവർ.

ഈ വിഷയം പ്രാദേശിക വാട്സപ്പ് ഗ്രൂപ്പിൽ സമനില തെറ്റിയവന്റെ സന്തത സഹചാരി ചോദ്യം ചെയ്യുകയും ചോദ്യത്തിന് ഉത്തരമായി പറഞ്ഞ മുഴുവൻ കാര്യങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ദുഷ്പ്രചരണം നടത്തുന്ന സി.പി.എം. എസ്.ഡി.പി.ഐ. അവിശുദ്ധ കൂട്ട് കെട്ടിൻ്റെ ലക്ഷ്യം രാഷ്ട്രീയമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പു നൽകി.

Advertisements

രണ്ടായിരത്തിനടുത്ത് ജനസംഖ്യയുള്ള 42ാം വാർഡിൽ ആകെ 268 ഡോസ് വാക്സിനാണ് നൽകിയത് കൗൺസിലർ കെ.എം. നജീബ് ജാതിമത ഭേദമന്യേയാണ് ടോക്കൺ വിതരണം ചെയ്തത്. റജിസ്റ്റർ പരിശോധി ച്ചാൽ മനസ്സിലാകും. 42ാം വാർഡിൽ കുറഞ്ഞ എണ്ണം വാക്സിനാണ് നഗരസഭ നൽകിയതെന്ന് ജനങ്ങൾ അറിയാതിരിക്കാനുള്ള കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അൻവർ ഇയ്യഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ജി ല്ലാ വൈസ് പ്രസിഡണ്ട് വി.പി. ഇ ബ്രാഹിം കുട്ടി യോഗം ഉദ്ഘാടനം ചെയ് തു. ഹുസൈൻ ബാഫഖി തങ്ങൾ, ടി.അഷറഫ്, എ. കുഞ്ഞഹമ്മദ്, എ. അസീസ്, ടി.വി. ഇസ്മയിൽ, ഫാസിൽ നടേരി, ഷിഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *